---
title: "ഓണം കളറാക്കാൻ ഒരുങ്ങി  അരിസോണ മലയാളി അസോസിയേഷൻ"
english_title: "Ready to make Onam colorful  Arizona Malayali Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307828/Ready to make Onam colorful  Arizona Malayali Association"
published_at: "2025-08-11T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899b4a14c3e5_IMG-20250811-WA0079.jpg"
keywords: []
---

# ഓണം കളറാക്കാൻ ഒരുങ്ങി  അരിസോണ മലയാളി അസോസിയേഷൻ

> **Lead Summary:** അമേരിക്ക/ഫീനിക്‌സ്: അരിസോണയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ സംഘടനകളിൽ ഒന്നായ അരിസോണ മലയാളി അസോസിയേഷൻ 2025-ലെ ഓണാഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി. സെപ്റ്റംബർ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റർ വേദിയിൽ വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം നടക്കുന്നത്.

## Article Content

അമേരിക്ക/ഫീനിക്‌സ്: അരിസോണയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ സംഘടനകളിൽ ഒന്നായ അരിസോണ മലയാളി അസോസിയേഷൻ 2025-ലെ ഓണാഘോഷങ്ങൾക്ക് ഒരുക്കം തുടങ്ങി. സെപ്റ്റംബർ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റർ വേദിയിൽ വിപുലമായ പരിപാടികളോടെയാണ് ഓണാഘോഷം നടക്കുന്നത്.

കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം നിറഞ്ഞുനില്‍ക്കുന്ന കലാപരിപാടികളും, ഒത്തുചേരലുകളും, സമൂഹത്തിന്റെ ഐക്യവും, സൗഹൃദവും ആഘോഷിക്കുന്ന വേളയായിരിക്കും ഈ ഓണാഘോഷം.

ടിക്കറ്റ് വിവരങ്ങൾക്കും അംഗത്വത്തിനുമായി സന്ദർശിക്കുക: https://azmalayalees.org/

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307828/Ready to make Onam colorful  Arizona Malayali Association)